Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Milk Testing

Idukki

ക്ഷീരവികസന വകുപ്പിന്‍റെ പ്ര​ത്യേ​ക പാ​ല്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

തൊ​ടു​പു​ഴ: ഓ​ണ​ക്കാ​ല​ത്ത് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന പ്ര​ത്യേ​ക പാ​ല്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​കു​ന്ന വി​വി​ധ​യി​നം പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പാ​ലി​ല്‍ മാ​യം ക​ല​ര്‍​ത്തു​ന്ന​ത് ക​ണ്ടെ​ത്തു​ന്ന​തി​നുമായാ​ണ് തൊ​ടു​പു​ഴ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഗു​ണ​നി​യ​ന്ത്ര​ണ ഓ​ഫീ​സി​ല്‍ ക്വാ​ളി​റ്റി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ച​ത്.

തൊ​ടു​പു​ഴ ത​ഹ​സി​ല്‍​ദാ​ര്‍ ബോ​ബി റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ട്രീ​സ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 24 വ​രെ ക്വാ​ളി​റ്റി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പാ​ല്‍ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യും.

ഓ​ണ​ക്കാ​ല​ത്ത് പാ​ലി​ന്‍റെ ഉ​പ​ഭോ​ഗം വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് പാ​ല്‍ കൊ​ണ്ടു​വ​രി​ക​യും മാ​ര്‍​ക്ക​റ്റി​ല്‍ വി​വി​ധ പാ​യ്ക്ക​റ്റു​ക​ളി​ലാ​യി വി​റ്റ​ഴി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഈ ​സ​മ​യ​ത്ത് ല​ഭ്യ​മാ​യ വി​വി​ധ പാ​യ്ക്ക​റ്റ് പാ​ലു​ക​ളു​ടെ ഗു​ണ​മേ​ന്മ​യും സു​ര​ക്ഷി​ത​ത്വ​വും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. ക്വാ​ളി​റ്റി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​ണ​ക്കാ​ല പ്ര​ത്യേ​ക പാ​ല്‍ പ​രി​ശോ​ധ​ന ലാ​ബ് പ്ര​വ​ര്‍​ത്തി​ക്കും.

ഗു​ണ​മേ​ന്മ കു​റ​ഞ്ഞ പാ​ല്‍ സാ​മ്പി​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന് കൈ​മാ​റും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ഉ​ത്പാ​ദ​ക​ര്‍​ക്കും ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​വ​ര്‍​ക്കും പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ചു ന​ല്‍​കും. ഇ​തി​നാ​യി കു​റ​ഞ്ഞ​ത് 200 മി​ല്ലി ലി​റ്റ​ര്‍ പാ​ല്‍ കൊ​ണ്ടു​വ​ര​ണം.

സം​യു​ക്ത പ​രി​ശോ​ധ​ന ഈ ​വ​ര്‍​ഷ​വും ഇ​ല്ല

തൊ​ടു​പു​ഴ: ഓ​ണ​ക്കാ​ല​ത്ത് പ​തി​വാ​യി അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ ന​ട​ത്തി​വ​ന്നി​രു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ​യും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന ഇ​ത്ത​വ​ണ​യും ഉ​ണ്ടാ​കി​ല്ല. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി അ​തി​ര്‍​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലെ പ​രി​ശോ​ധ​ന മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു പ​രി​ശോ​ധ​ന​യി​ല്ലാ​തെ വ​ന്‍ തോ​തി​ല്‍ പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും ഇ​ത്ത​വ​ണ​യും ജി​ല്ല​യി​ലേ​ക്കെ​ത്തി​യേ​ക്കും.
കേ​ടു​വ​രാ​തി​രി​ക്കാ​നു​ള്ള കൃ​ത്രി​മ രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്താ​ണ് പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും അ​തി​ര്‍​ത്തി​ക​ട​ന്നെ​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ പാ​ല്‍ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്.
ഏ​താ​നും വ​ര്‍​ഷം മു​മ്പ് ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റി​ൽ ടാ​ങ്ക​റി​ല്‍ എ​ത്തി​ച്ച പാ​ല്‍ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന നി​ല​ച്ച​ത്. നേ​ര​ത്തേ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ മൊ​ബൈ​ല്‍ ലാ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ല്‍ മ​തി​യാ​കാ​തെ​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​തി​ര്‍​ത്തി ക​ട​ന്ന് വ​ന്‍ തോ​തി​ല്‍ പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും എ​ത്തു​ന്ന​ത്. ടാ​ങ്ക​റു​ക​ളി​ലും ചെ​റു വാ​ഹ​ന​ങ്ങ​ളി​ലും പാ​ല്‍ ജി​ല്ല​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും.
പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​പ്പോ​ള്‍ ഗു​ണ​മേ​ന്‍​മ​യേ​റി​യ പാ​ലാ​ണ് ഇ​വി​ടേ​ക്കെ​ത്തി​യി​രു​ന്ന​ത്. പ​രി​ശോ​ധ​ന നി​ല​ച്ച​തോ​ടെ നി​ല​വാ​ര​മി​ല്ലാ​ത്ത പാ​ല്‍ വ്യാ​പ​ക​മാ​യി അ​തി​ര്‍​ത്തി വ​ഴി എ​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Latest News

Corehub Up